ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി ഒസാമ ബിൻ സലേഹ് അൽ അലാവി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി. 2024 നവംബർ 19-നാണ് ബഹ്റൈൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Social Development Minister meets Indian ambassador to Bahrainhttps://t.co/fo02CIK46m
— Bahrain News Agency (@bna_en) November 19, 2024
ബഹ്റൈൻ, ഇന്ത്യ എന്നീ രാജ്യങ്ങൾ പുലർത്തുന്ന ശക്തമായ ബന്ധങ്ങൾ, വിവിധ മേഖലകളിലെ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഇരുകൂട്ടരും ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഇരുവരും അവലോകനം ചെയ്തു.
സാമൂഹിക സുരക്ഷാ മേഖല കൂടുതൽ ശക്തമാക്കുന്നതിനായി ബഹ്റൈൻ നടപ്പിലാക്കി വരുന്ന നടപടികൾ ചർച്ചയിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു.
Cover Image: Bahrain News Agency.