യു എ ഇ: അമ്പത്തിമൂന്നാമത് ഈദ് അൽ എത്തിഹാദ് ആഘോഷിച്ചു

featured GCC News

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2024 ഡിസംബർ 2-ന് അൽ ഐനിൽ വെച്ച് സംഘടിപ്പിച്ചു.

ഈ ആഘോഷപരിപാടികളിൽ യു എ ഇ പ്രസിഡണ്ട് ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

Source: WAM.

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികൾ, കിരീടാവകാശികൾ, മറ്റു നേതാക്കൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ ഈ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തു.

Source: WAM.

അൽ ഐനിലെ ജെബേൽ ഹഫീത് നാഷണൽ പാർക്കിൽ വെച്ചായിരുന്നു ഈ പൊതു ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

Source: WAM.

യു എ ഇ എന്ന രാജ്യത്തിന്റെ ഒത്തൊരുമ, കൂട്ടായ പ്രവർത്തനം, സ്ഥാപക പിതാക്കളുടെ ദർശനങ്ങൾ, സുസ്ഥിരതയിലൂന്നിയുള്ള രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണം എന്നിവ എടുത്ത് കാട്ടുന്ന രീതിയിലാണ് ഈ ഈദ് അൽ എത്തിഹാദ് ഔദ്യോഗിക ചടങ്ങ് സംഘടിപ്പിച്ചത്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ യു എ ഇ എന്ന രാജ്യത്തിൻറെ ചരിത്രം പുനരാവിഷ്കരിക്കുന്ന ആഖ്യാനങ്ങളോടെയാണ് ഈ പരിപാടി ഒരുക്കിയിരുന്നത്.