ഒമാൻ: ഡിസംബർ 17 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

GCC News

2024 ഡിസംബർ 17 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഡിസംബർ 15-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം ഡിസംബർ 15 മുതൽ ഡിസംബർ 17 വരെ ഒമാനിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വടക്കൻ ഗവർണറേറ്റുകളിൽ ഈ കാലയളവിൽ മഴ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

മുസന്ദം ഗവർണറേറ്റിലെ താഴ്വരകളിലും, അൽ ഹജാർ മലനിരകളിലും, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും വെള്ളത്തിന്റെ പെട്ടന്നുള്ള കുത്തൊഴുക്കിനും ഈ കാലയളവിൽ സാധ്യതയുണ്ട്. അതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥാ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.