ദുബായ്: 2025-ലെ റീട്ടെയിൽ കലണ്ടർ പുറത്തിറക്കി

UAE

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE)
നഗരത്തിന്റെ റീട്ടെയിൽ മേഖലയെ ശക്തിപ്പെടുത്തുന്ന വിപുലമായ പരിപാടികളും പ്രവർത്തനങ്ങളും ഉൾപ്പെടുന്ന 2025 റീട്ടെയിൽ കലണ്ടർ പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്റെ (DET) ഭാഗമാണ് DFRE. ഷോപ്പിംഗ്, വിനോദം, സാംസ്കാരിക അനുഭവങ്ങൾ എന്നിവയുടെ തുടർച്ചയായ ആഘോഷം വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് 2025 ലെ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

ബിസിനസ്സിനും ഒഴിവുസമയത്തിനും മുൻനിര ആഗോള നഗരമെന്ന നിലയിൽ ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുക, സന്ദർശിക്കാനും താമസിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച നഗരമായി എമിറേറ്റിനെ മാറ്റുക എന്ന ദുബായ് സാമ്പത്തിക അജണ്ടയുടെ ലക്ഷ്യങ്ങളുമായി ചേരുന്നതാണ് ഈ കലണ്ടർ.

2025-ലെ റീട്ടെയിൽ കലണ്ടറിൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF), ദുബായ് സമ്മർ സർപ്രൈസസ് (DSS), റമദാൻ, ഈദ് ആഘോഷങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവയിൽ ഓരോന്നും വ്യത്യസ്ത മുൻഗണനകൾ നിറവേറ്റുന്നതിനും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് താമസക്കാർക്കും വിനോദസഞ്ചാരികൾക്കും വ്യക്തിഗത അനുഭവങ്ങൾ നൽകുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

1,000-ത്തിലധികം ബ്രാൻഡുകളും 4,000 ഔട്ട്‌ലെറ്റുകളും ഉൾപ്പെടുന്ന ഈ കലണ്ടർ, വൈവിധ്യമാർന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പ്രമോഷനുകളും വ്യക്തിഗത ഷോപ്പിംഗ് അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്നു.