നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ്

GCC News

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റാസ് അൽ ഖൈമ പോലീസ് മുന്നറിയിപ്പ് നൽകി. 2024 ഡിസംബർ 18-നാണ് റാസ് അൽ ഖൈമ പോലീസ് ഈ അറിയിപ്പ് നൽകിയത്.

യു എ ഇ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 34 പ്രകാരം വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. താഴെ പറയുന്ന നിയമലംഘനങ്ങൾക്ക് 20000 ദിർഹം പിഴയും, തടവും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:

  • വ്യാജ ലൈസൻസ് പ്ലേറ്റുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുക, ഇത്തരം വ്യാജ ലൈസൻസ് പ്ലേറ്റുകൾ നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക്.
  • ലൈസൻസ് പ്ലേറ്റുകളിലെ വിവരങ്ങൾ മായ്ക്കുക, തിരുത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക്.
  • ഇത്തരത്തിൽ തിരുത്തിയതോ, മാറ്റങ്ങൾ വരുത്തിയതോ ആയ ലൈസൻസ് പ്ലേറ്റുകൾ മറ്റുള്ളവർക്ക് ഉപയോഗിക്കുന്നതിനായി നൽകുക.
  • ലൈസൻസിങ് അധികൃതരുടെ മുൻ‌കൂർ അനുമതി കൂടാതെ ഒരു ലൈസൻസ് പ്ലേറ്റ് മറ്റൊരാൾക്ക് കൈമാറുക.
  • ഇത് സംബന്ധിച്ച നിയമങ്ങൾ ലംഘിച്ച് കൊണ്ട് ലൈസൻസ് പ്ലേറ്റുകൾ വാഹനങ്ങളിൽ സ്ഥാപിക്കുക, അല്ലെങ്കിൽ നിർമ്മിച്ച് നൽകുക.

ലൈസൻസ് പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 3000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്. ഇതിന് പുറമെ ഇത്തരം നിയമലംഘങ്ങൾ നടത്തുന്ന വാഹനങ്ങൾ 90 ദിവസത്തേക്ക് പിടിച്ചെടുക്കുന്നതാണ്.