യു എ ഇ: സ്വകാര്യ മേഖലയിൽ 2025 ജനുവരി 1 പുതുവത്സര അവധിയായി പ്രഖ്യാപിച്ചു

GCC News

യു എ ഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജനുവരി 1, ബുധനാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MOHRE) അറിയിച്ചു. 2024 ഡിസംബർ 20-നാണ് MOHRE ഇക്കാര്യം അറിയിച്ചത്.

സർക്കാർ, സ്വകാര്യ മേഖലകൾക്കുള്ള അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു എ ഇ കാബിനറ്റ് തീരുമാനപ്രകാരമാണ് അവധി.