യു എ ഇ: നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കംപ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

GCC News

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കംപ്യൂട്ടർ ശൃംഖലകൾ ഉപയോഗിക്കുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

2024 ഡിസംബർ 23-നാണ് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇ ഫെഡറൽ ഡിക്രീ നിയമം ’34/ 2021′ ആർട്ടിക്കിൾ 10 പ്രകാരം ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ ഇന്റർനെറ്റ് പ്രോട്ടോകോൾ മറികടക്കുന്നതിനായി വിവിധ നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. ഇത്തരം നിയമലംഘനങ്ങൾ നടത്തിയതായി തെളിയിക്കപ്പെടുന്നവർക്ക് തടവ്, 500000 മുതൽ 2000000 ദിർഹം വരെ പിഴ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.