ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, ദുബായ് നഗരത്തിലെ വിവിധ ഇടങ്ങളിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Over 45 fireworks shows to light up Dubai for New Year's Eve 2025#WamNews https://t.co/N5Y5th0qr6 pic.twitter.com/4cvJwzYjAQ
— WAM English (@WAMNEWS_ENG) December 23, 2024
2024 ഡിസംബർ 23-നാണ് ദുബായ് സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി (SIRA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2025-നെ വരവേൽക്കുന്നതിനായി ദുബായിലെ 36 ഇടങ്ങളിലായി നാല്പത്തഞ്ചിലധികം അതിശയിപ്പിക്കുന്ന കരിമരുന്നു പ്രയോഗങ്ങൾ അരങ്ങേറുമെന്ന് SIRA അറിയിച്ചിട്ടുണ്ട്.
Celebrate New Year's Eve with family and friends and enjoy watching the stunning fireworks displays in over 45 fireworks shows across 36 iconic locations in the Emirate of Dubai. pic.twitter.com/WGdyssHUjq
— مؤسسة تنظيم الصناعة الأمنية SIRA (@DubaiSira) December 23, 2024
ഇതിൽ ദുബായ് നഗരത്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളും, വാണിജ്യമേഖലകളും, ഹോട്ടലുകളും ഉൾപ്പെടുന്നു.
പുതുവത്സര വേളയിൽ ദുബായിലെ താഴെ പറയുന്ന ഇടങ്ങളിൽ കരിമരുന്ന് പ്രദർശനങ്ങൾ അരങ്ങേറുന്നതാണ്:
- Burj Khalifa
- Dubai Frame
- Expo City
- Jumeirah Beach Hotel (Jumeirah Group)
- Dubai Design District
- Dubai Festival City
- Blue Water (The Beach JBR)
- Al Seef
- Global Village
- Dubai Parks and Resorts
- Hatta
- J1 Beach — La Mer
- Bab Al Shams Desert Resort
- Al Marmoom Oasis
- Atlantis The Royal Hotel
- Arabian Ranches Golf Club
- Nshama Town Square
- Top Golf Dubai
- Le Royal Meridien Beach Resort & Spa
- Sofitel Dubai The Palm
- Park Hyatt Dubai
- One & Only Royal Mirage
- One & Only The Palm
- Four Seasons Resort — Jumeirah Beach
- Five Palm Jumeirah
- Bulgari Resort & Residences
- Address Montgomerie Dubai
- JA Beach Hotel — Jebel Ali
- Palazzo Versace
- Terra Solis
- Blue Oasis Resort
- Nikki Beach Resort & Spa
- Jumeirah Golf Estates
- Emirates Golf Club
- Voco Monaco Hotel — World Islands
- Saif — Dubai Festival City
ഈ ഇടങ്ങളിലെ കരിമരുന്ന് പ്രദർശനങ്ങളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ, സുരക്ഷാ തയ്യാറെടുപ്പുകൾ എന്നിവ വിശകലനം ചെയ്‌തതായും SIRA കൂട്ടിച്ചേർത്തു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രദർശനങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ നൽകിയിട്ടുള്ള താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് SIRA ആവശ്യപ്പെട്ടിട്ടുണ്ട്:
- പ്രവേശനം വിലക്കിയിട്ടുള്ള മേഖലകളിലേക്ക് ഒരു കാരണവശാലും പ്രവേശിക്കരുത്.
- കരിമരുന്ന് പ്രദർശനം നടക്കുന്ന ഇടങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടതാണ്.
- അധികൃതർ നൽകുന്ന മുഴുവൻ സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കേണ്ടതാണ്.
കരിമരുന്ന് പ്രദർശനങ്ങൾക്ക് മുൻപും, അവ നടക്കുന്ന സമയങ്ങളിലും, അവയ്ക്ക് ശേഷവും പൊതുജനങ്ങൾ ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
WAM