രാജ്യത്ത് 2025 ജനുവരി 12, ഞായറാഴ്ച മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്റൈൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബഹ്റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Meteorological Directorate: Light to moderate rain expected early next weekhttps://t.co/DXNqKLFSuX
— Bahrain News Agency (@bna_en) January 9, 2025
ഈ അറിയിപ്പ് പ്രകാരം, വരുന്ന ആഴ്ചയുടെ തുടക്കത്തിൽ ബഹ്റൈനിൽ ഒരു ന്യൂനമർദ്ധം അനുഭവപ്പെടാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് മൂലം ജനുവരി 12-ന് പകൽ സമയം മുതൽ അർദ്ധരാത്രി വരെ മഴയ്ക്ക് സാധ്യതയുണ്ട്.
വടക്കൻ തീരപ്രദേശങ്ങളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
Cover Image: Bahrain News Agency.