ദുബായ്: മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് പ്രദർശനം ഫെബ്രുവരി 3-ന് ആരംഭിക്കും

featured GCC News

മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് പ്രദർശനം 2025 ഫെബ്രുവരി 3-ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഈ പ്രദർശനം 2025 ഫെബ്രുവരി 3 മുതൽ ഫെബ്രുവരി 6 വരെ നീണ്ട് നിൽക്കും.

40-ൽ പരം രാജ്യങ്ങളിൽ നിന്നുള്ള എണ്ണൂറിലധികം പ്രദർശകർ ഈ എക്‌സിബിഷനിൽ പങ്കെടുക്കും. ഇത്തവണത്തെ മെഡ്‌ലാബ് മിഡിൽ ഈസ്റ്റ് പ്രദർശനത്തിൽ ഏതാണ്ട് ഇരുപതിനായിരത്തിലധികം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.