ദുബായ്: നാലാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ ഫെബ്രുവരി 10-ന് ആരംഭിക്കും

GCC News

വേൾഡ് ഓഫ് കോഫി എക്സിബിഷന്റെ നാലാമത് പതിപ്പ് 2025 ഫെബ്രുവരി 10-ന് ദുബായിൽ ആരംഭിക്കും. 2025 ഫെബ്രുവരി 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഈ പ്രദർശനം 2025 ഫെബ്രുവരി 10 മുതൽ ഫെബ്രുവരി 12 വരെ നീണ്ട് നിൽക്കും.

Source: Dubai Media Office.

പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, വടക്കൻ ആഫ്രിക്കയിലും കാപ്പിയ്ക്കുള്ള പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ പ്രദർശനം. മേഖലയിൽ നിന്നുള്ളതും, ലോകത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളതുമായ കാപ്പി കർഷകർ, നിർമ്മാതാക്കൾ, വിതരണക്കാർ, വ്യാപാരികൾ, ചില്ലറ വിൽപനക്കാർ തുടങ്ങിയവരെ ഒത്ത് ചേർക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്.

ഇത്തവണത്തെ വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 1980 കമ്പനികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.