2024-ൽ 29.4 ദശലക്ഷത്തോളം യാത്രികർ അബുദാബിയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്‌തതായി അബുദാബി എയർപോർട്സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
.@ad_airports, representing @AUH, Al Ain International, Al Bateen Executive, Delma Island and Sir Bani Yas Island airports, has welcomed 29.4 million passengers in 2024, a 28.1 per cent increase compared to 2023, highlighting rapid growth in travellers via Abu Dhabi airports. pic.twitter.com/aX4EoRSKcQ
— مكتب أبوظبي الإعلامي (@ADMediaOffice) February 5, 2025
എമിറേറ്റിലെ അഞ്ച് വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞ വർഷം യാത്ര ചെയ്തവരുടെ എണ്ണം 29.4 ദശലക്ഷമാണെന്ന് അധികൃതർ വ്യക്തമാക്കി.
സായിദ് ഇന്റർനാഷണൽ എയർപോർട്ട്, അൽ ഐൻ ഇന്റർനാഷണൽ എയർപോർട്ട്, അൽ ബതീൻ എക്സിക്യൂട്ടീവ് എയർപോർട്ട്, ഡെൽമ ഐലൻഡ് എയർപോർട്ട്, സിർ ബാനി യാസ് ഐലൻഡ് എയർപോർട്ട് എന്നീ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച ആകെയുള്ള യാത്രികരുടെ കണക്കുകളാണിത്. 2023-നെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 28.1 ശതമാനം വളർച്ചയാണ് എമിറേറ്റിലെ വിമാനത്താവളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.