രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്പ്മെന്റ് (MHRSD) അറിയിച്ചു.
وزارة الموارد البشرية والتنمية الاجتماعية: #يوم_التأسيس السبت 22 فبراير 2025م إجازة رسمية للقطاعين الخاص، وغير الربحي.#واس_عام pic.twitter.com/dyZo6fSxP5
— واس العام (@SPAregions) February 6, 2025
2025 ഫെബ്രുവരി 6-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയുടെ ചരിത്രത്തോടുള്ള ആദരവ് മുൻനിർത്തിയും, സൗദി ജനതയുടെ ഹൃദയങ്ങളിൽ സ്ഥാപക ദിനത്തെക്കുറിച്ചുള്ള ഓർമ്മകൾ ഉണർത്തുന്നതിനുമായാണ് ഈ അവധി.
എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഉത്തരവ് പുറത്തിറക്കിയിരുന്നു. എല്ലാ വർഷവും ഫെബ്രുവരി 22-ന് പൊതു അവധി നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.