ബഹ്‌റൈൻ: പ്രവാസി തൊഴിലാളികൾക്കായി ആറ് മാസത്തെ സാധുതയുള്ള വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നു

featured GCC News

രാജ്യത്തെ പ്രവാസി തൊഴിലാളികൾക്കായി ആറ് മാസത്തെ സാധുതയുള്ള വർക്ക് പെർമിറ്റ് അവതരിപ്പിക്കുന്നതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിൽ ബഹ്‌റൈനിലുള്ളവരും, വാണിജ്യ മേഖലയിൽ തൊഴിലെടുക്കുന്നവരുമായ പ്രവാസി തൊഴിലാളികൾക്കാണ് ഇത്തരം വർക്ക് പെർമിറ്റുകൾ ഉപയോഗപ്പെടുത്തുന്നതിന് അവസരം ലഭിക്കുക. നിലവിൽ ബഹ്‌റൈനിലുള്ള പ്രവാസി തൊഴിലാളികൾക്ക് മാത്രമാണ് ഈ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതെന്നും, വിദേശത്ത് നിന്ന് നിയമിക്കപ്പെടുന്ന പുതിയ തൊഴിലാളികൾക്ക് ഈ വർക്ക് പെർമിറ്റ് നൽകുന്നതല്ലെന്നും LMRA വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലുടമകൾക്ക് ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഒരു ജീവനക്കാരനെ നിയമിക്കുന്നതിന് അവസരം നൽകുന്നതിനായാണ് ഇത്തരം ഒരു തീരുമാനം.