റമദാൻ: സ്വകാര്യ മേഖലയിലെ പ്രവർത്തി സമയം സംബന്ധിച്ച് യു എ ഇ അധികൃതർ അറിയിപ്പ് നൽകി

GCC News

റമദാനിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം ദിവസേന രണ്ട് മണിക്കൂർ വീതം കുറയ്ക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു. 2025 ഫെബ്രുവരി 24-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇത് നടപ്പിലാക്കുന്നതിനായി, തൊഴിൽ മേഖലയിലെ സാഹചര്യങ്ങൾ അനുസരിച്ച്, ജോലി സമയം കുറയ്ക്കുകയോ, റിമോട്ട് വർക്കിങ്ങ് അനുവദിക്കുകയോ ചെയ്യാവുന്നതാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.

തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണവും അതിന്റെ ഭേദഗതികളും സംബന്ധിച്ച 2021-ലെ ഫെഡറൽ ഡിക്രി നിയമം നമ്പർ 33-ന്റെ ഭാഗമായാണ് ഈ തീരുമാനം.