റമദാൻ: റിയാദ് മെട്രോയുടെ പ്രവർത്തനസമയം

GCC News

റമദാനിലെ റിയാദ് മെട്രോയുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് അറിയിപ്പ് നൽകി. 2025 ഫെബ്രുവരി 27-നാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട് ഈ അറിയിപ്പ് പുറത്തിറക്കിയത്.

റമദാൻ മാസത്തിലെ റിയാദ് മെട്രോയുടെ പ്രവർത്തനസമയക്രമം:

  • ഞായർ മുതൽ വ്യാഴം വരെ – രാവിലെ 8 മണിമുതൽ രാത്രി 2 മണിവരെ.
  • വെള്ളിയാഴ്ച – ഉച്ചയ്ക്ക് 12 മണിമുതൽ രാത്രി 3 മണിവരെ.
  • ശനിയാഴ്ച – രാവിലെ 10 മണിമുതൽ രാത്രി 2 മണിവരെ.

പൊതു ഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസുകൾ ദിനവും രാവിലെ 6.30 മുതൽ രാത്രി 3 മണിവരെ പ്രവർത്തിക്കുമെന്നും റിയാദ് പബ്ലിക് ട്രാൻസ്‌പോർട് അറിയിച്ചിട്ടുണ്ട്.