‘റമദാൻ ഇൻ ദുബായ്’ പരിപാടികളുടെ രണ്ടാം പതിപ്പിന് തുടക്കമായി

featured GCC News

‘റമദാൻ ഇൻ ദുബായ്’ പ്രചാരണ പരിപാടികളുടെ രണ്ടാം പതിപ്പ് ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ദുബായിലെ റമദാൻ ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഒരുമാസത്തെ ആഘോഷപരിപാടിയായ ‘റമദാൻ ഇൻ ദുബായ്’ സംഘടിപ്പിക്കുന്നത്. ദുബായ് മീഡിയ ഓഫീസിന് കീഴിലുള്ള ബ്രാൻഡ് ദുബായിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Source: Dubai Media Office.

സ്വകാര്യ, പൊതു മേഖലകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഈ ആഘോഷപരിപാടികൾ ദുബായ് മുന്നോട്ട് വെക്കുന്ന ഉജ്ജ്വലമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത രീതികൾ എന്നിവയ്ക്ക് അടിവരയിടുന്നു.