സൗദി അറേബ്യ: മാർച്ച് 7 വരെ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 7, വെള്ളിയാഴ്ച വരെ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2025 മാർച്ച് 3-നാണ് സൗദി പ്രസ്സ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2025 മാർച്ച് 7 വരെ സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റിയാദ്, തബൂക്, ഹൈൽ, അൽ ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, നോർത്തേൺ ബോർഡേഴ്സ്, മക്ക, മദിന, അൽ ജൗഫ്, അൽ ബാഹ, അസീർ തുടങ്ങിയ മേഖലകളിൽ മഴ ശക്തമാകാനിടയുണ്ട്. പെട്ടന്ന് വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ, താഴ്വരകൾ തുടങ്ങിയ മേഖലകളിൽ നിന്ന് വിട്ട് നിൽക്കാനും, ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്.