2024-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 15.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർദ്ധനവ്.
Saudi Date Exports Surpass SAR1.695 Billion amid Global Expansion.https://t.co/u7u8gCK14q#SPAGOV pic.twitter.com/0IftdILHH3
— SPAENG (@Spa_Eng) April 16, 2025
സൗദി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. ഈ കണക്കുകൾ പ്രകാരം 2024-ൽ സൗദി അറേബ്യയിൽ നിന്ന് 1.695 ബില്യൺ സൗദി റിയാലിന്റെ ഈന്തപ്പഴ കയറ്റുമതി രേഖപ്പെടുത്തിയിട്ടുണ്ട്.
സൗദി അറബ്യയിലെ ആഭ്യന്തര ഈന്തപ്പഴ ഉത്പാദനം 2024-ൽ 1.9 മില്യൺ ടൺ കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ 133 രാജ്യങ്ങളിലേക്കാണ് 2024-ൽ സൗദി അറേബ്യ ഈന്തപ്പഴം കയറ്റുമതി ചെയ്തിരിക്കുന്നത്.
Cover Image: Saudi Press Agency.