ദുബായ്: ഡ്രൈവറില്ലാത്ത ടാക്‌സി വാഹനങ്ങൾക്കുള്ള കരാറിൽ RTA ഒപ്പ് വെച്ചു

GCC News

വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു. 2025 ഏപ്രിൽ 20-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിനായി ചൈനയിൽ നിന്നുള്ള ബൈഡു എന്ന കമ്പനിയുടെ ഓട്ടോണോമസ് റൈഡ്-ഹെയ്‌ലിംഗ് സേവനമായ അപ്പോളോ ഗോയുമായാണ് RTA കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

Source: Dubai Media Office.

ഈ കരാറിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ 50 ഡ്രൈവറില്ലാത്ത ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതാണ്.

Source: Dubai Media Office.

ഈ സേവനങ്ങൾ 2026-ൽ ഔദ്യോഗികമായി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കരാർ പ്രകാരം അപ്പോളോ ഗോ അവരുടെ ഏറ്റവും നൂതനമായ RT6 ഓട്ടോണോമസ് ടാക്സി വാഹനങ്ങളാണ് എമിറേറ്റിൽ ഉപയോഗിക്കുക.

ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന കൂടുതൽ ടാക്സികൾ അടുത്ത വർഷത്തോടെ എമിറേറ്റിൽ അവതരിപ്പിക്കുമെന്ന് RTA നേരത്തെ വ്യക്തമാക്കിയിരുന്നു.