യു എ ഇ: 2024-ൽ വിദേശ വ്യാപാരം 5.23 ട്രില്യൺ ദിർഹം രേഖപ്പെടുത്തി

GCC News

യു എ ഇയുടെ കഴിഞ്ഞ വർഷത്തെ വിദേശ വ്യാപാരം 5.23 ട്രില്യൺ ദിർഹം രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ നിന്നുള്ള “വേൾഡ് ട്രേഡ് ഔട്ട്ലുക്ക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്” റിപ്പോർട്ട് പ്രകാരം യു എ ഇയുടെ 2024-ലെ ആകെ വിദേശ വ്യാപാരം 5.23 ട്രില്യൺ ദിർഹം രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ലെ 3.5 എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വിദേശ വ്യാപാരത്തിൽ 49 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.