2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു. 2025 മെയ് 20-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
MoHRE urges private sector companies to meet Emiratisation targets for Q1 2025 before June 30#WamNews https://t.co/j82LSmsLWg pic.twitter.com/rilSYjYCeb
— WAM English (@WAMNEWS_ENG) May 20, 2025
അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളോടാണ് സമയബന്ധിതമായി അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ MoHRE ആഹ്വാനം ചെയ്തത്. ഇത്തരം സ്ഥാപനങ്ങളിൽ പ്രൊഫഷണൽ തൊഴിലുകളിൽ ജോലി ചെയ്യുന്ന എമിറാത്തി ജീവനക്കാരുടെ അനുപാതം 1% വർദ്ധിപ്പിക്കുക എന്നതാണ് MoHRE നിശ്ചയിച്ചിട്ടുള്ള അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്‌ഷ്യം.
2025-ലെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി 2025 ജൂൺ 30-ന് അവസാനിക്കുന്നതാണ്. ജൂലൈ 1 മുതൽ സ്ഥാപനങ്ങളിൽ ഈ ലക്ഷ്യങ്ങൾ കൈവരിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിരീക്ഷണ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
WAM