സുൽത്താൻ തുർക്കി ബിൻ സൈദ് റോഡ് വികസന പദ്ധതിയുടെ ഭാഗമായുള്ള 9 കിലോമീറ്റർ നീളമുള്ള പ്രധാന പാത ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
وزارة النقل والاتصالات وتقنية المعلومات تفتتح الحركة المرورية في جزء جديد من مشروع ازدواجية طريق السلطان تركي بن سعيد (المرحلة الثانية – الجزء الثاني)، الممتد من ولاية #الكامل_والوافي إلى ولاية #صور، بطول 9 كيلومترات.https://t.co/BBTZcOLtgX#العُمانية pic.twitter.com/OjeOw7cuk6
— وكالة الأنباء العمانية (@OmanNewsAgency) June 26, 2025
സൗത്ത് അൽ ശർഖിയയിലേക്കുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിന് ഈ പദ്ധതി സഹായകമാണ്. ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, റോയൽ ഒമാൻ പോലീസ് എന്നിവർ സംയുക്തമായാണ് 2025 ജൂൺ 26-ന് ഈ പദ്ധതിയുടെ ഭാഗമായുള്ള ഒമ്പത് കിലോമീറ്റർ പാത ഉദ്ഘാടനം ചെയ്തത്.
അൽ കാമിൽ വൽ വാഫിയിലെ തഹ്വ ടേൺഓഫ് മുതൽ സുറിലെ അൽ ഫുലജി മേഖലവരെയാണ് ഈ പുതിയ പാത.
Cover Image: Oman News Agency.

