ഒമാൻ: അൽ ഖുവൈർ സ്ട്രീറ്റിൽ ജൂലൈ 11 വരെ ഗതാഗത നിയന്ത്രണം

GCC News

അൽ ഖുവൈർ സ്ട്രീറ്റിൽ 2025 ജൂലൈ 3 മുതൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ജൂലൈ 3-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അൽ ഖുവൈർ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി ബൗഷർ വിലായത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ള സർവീസ് റോഡ് ജൂലൈ 3-ന് വൈകീട്ട് മുതൽ പൂർണ്ണമായി അടച്ചിട്ടുണ്ട്.

Source: @M_Municipality

2025 ജൂലൈ 3 മുതൽ ജൂലൈ 11, വെള്ളിയാഴ്ച വൈകീട്ട് വരെയാണ് ഈ ഗതാഗത നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.