കിംഗ് സൽമാൻ സ്ട്രീറ്റും, ദുബായ് ഹാർബറിലേക്കുള്ള റോഡും തമ്മിലുള്ള ഇന്റർസെക്ഷനിൽ 2025 ജൂലൈ 13, ഞായറാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. 2025 ജൂലൈ 12-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#RTA informs you of a temporary traffic diversion at the intersection of King Salman Street and the road leading to Dubai Harbour, coinciding with the beginning of bridge construction works to Dubai Harbour. The diversion will begin on Sunday, 13 July 2025, and will remain in…
— RTA (@rta_dubai) July 12, 2025
ഈ അറിയിപ്പ് പ്രകാരം കിംഗ് സൽമാൻ സ്ട്രീറ്റും, ദുബായ് ഹാർബറിലേക്കുള്ള റോഡും തമ്മിലുള്ള ഇന്റർസെക്ഷനിൽ ജൂലൈ 13 മുതൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നതാണ്. ദുബായ് ഹാർബറിലേക്കുള്ള ഒരു പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.
ഈ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെയുള്ള കാലയളവിൽ മേഖലയിലെ ഗതാഗത നിയന്ത്രണം തുടരുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.
മറീന മേഖലയിൽ നിന്ന് ജുമേയറാഹ്, ദുബായ് ഹാർബർ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മെയിൻ റോഡുകളിലേക്ക് പ്രവേശിക്കുന്നതിനും, ഇടത്ത് വശത്തേക്ക് തിരിയുന്നതിനും അനുവാദമുണ്ടായിരിക്കുകയില്ല. ഈ വാഹനങ്ങൾ അൽ മർസ സ്ട്രീറ്റ്, അൽ ഖയായ് സ്ട്രീറ്റ്, അൽ നസീം സ്ട്രീറ്റ് എന്നിവയിലൂടെ കിംഗ് സൽമാൻ സ്ട്രീറ്റിലേക്ക് വഴി തിരിച്ച് വിടുന്നതാണ്.
Cover Image: WAM.

