170 ഹെക്ടറിലധികം കണ്ടൽക്കാടുകൾ പുനഃസ്ഥാപിച്ചതായി സൗദി അധികൃതർ അറിയിച്ചു. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡവലപ്മെന്റ് ആൻഡ് കോമ്പറ്റിങ് ഡെസേർട്ടിഫിക്കേഷൻ (NCVC) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
جهود حثيثة ومبادرات متنوعة يقوم بها المركز لتنمية غابات المانجروف، وإعادة تأهيلها على سواحل المملكة.#اليوم_الدولي_لصون_النظام_الإيكولوجي_لغابات_المانجروف pic.twitter.com/VuheENRrRi
— المركز الوطني لتنمية الغطاء النباتي ومكافحة التصحر (@ncvcksa) July 25, 2025
തബൂക്, ഈസ്റ്റേൺ പ്രൊവിൻസ്, ജസാൻ എന്നിവിടങ്ങളിൽ നടന്ന് വന്നിരുന്ന കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്ന മൂന്ന് വലിയ പദ്ധതികൾ പൂർത്തിയാക്കിയതായി NCVC അറിയിച്ചു. 90 ശതമാനത്തിലധികം വിജയനിരക്കോടെയാണ് ഈ പദ്ധതികൾ പൂർത്തിയാക്കിയിരിക്കുന്നത്.
നശിച്ച് പോയ ഏതാണ്ട് 170 ഹെക്ടറിലധികം കണ്ടൽക്കാടുകൾ പുനഃസ്ഥാപിച്ചതായി NCVC-യിലെ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ് എൻജിനീയർ സമീർ മലൈക വ്യക്തമാക്കി. തബൂക്കിലെ ഉംലുജിൽ മാത്രം ഏതാണ്ട് അമ്പത് ഹെക്ടറോളം കണ്ടൽക്കാടുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.
ഇത് മേഖലയിലെ മണ്ണിന്റെയും, വെള്ളത്തിന്റെയും ഗുണനിലവാരം ഉയർത്തുന്നതിനും, ജൈവവൈവിദ്ധ്യം വർധിപ്പിക്കുന്നതിനും, തീരദേശ സംരക്ഷണം ഉറപ്പാക്കുന്നതിനും കാരണമായതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Cover Image: Saudi Press Agency.

