രാജ്യത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി സുരക്ഷാ മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 30-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
لسلامتكم يرجى اتباع إرشادات السلامة أثناء الأجواء الحارة #قطر
— أرصاد قطر (@qatarweather) July 30, 2025
For your safety please follow safety instructions during hot weather #Qatar pic.twitter.com/F4RrzlqEwz
ചൂട് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും, സൂര്യാഘാതം പോലുള്ള ആരോഗ്യ സുരക്ഷാ പ്രശ്നങ്ങൾ തടയുന്നതിനും സ്വീകരിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ ഇതിന്റെ ഭാഗമായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
- അയഞ്ഞതും, ആശ്വാസം നൽകുന്നതുമായ ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.
- ധാരാളം വെള്ളം കുടിക്കേണ്ടതാണ്.
- കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്.
- തുറന്ന തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർ തണലുള്ള ഇടങ്ങളിൽ വിശ്രമിക്കേണ്ടതാണ്.

