ഒമാൻ: 109 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Breaking

ഒമാനിൽ 109 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ കൊറോണാ വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം 1019 ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 12 പേർ ഒമാൻ സ്വദേശികളും മറ്റുള്ളവർ വിദേശികളുമാണ്.

45 പേർ കൂടി രോഗമുക്തി നേടിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇതോടെ ഒമാനിൽ രോഗം ഭേദമായി ആരോഗ്യം വീണ്ടെടുത്തവരുടെ എണ്ണം 176 ആയി.