ഖത്തർ: ലുസൈൽ ബുലവാർഡ് താത്‌കാലികമായി അടച്ചിടുന്നു

featured GCC News

ലുസൈൽ ബുലവാർഡ് 2025 ഓഗസ്റ്റ് 9 മുതൽ താത്‌കാലികമായി അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. 2025 ഓഗസ്റ്റ് 9-നാണ് ലുസൈൽ സിറ്റി അധികൃതർ ഇക്കാര്യം അറിയിച്ചത്.

2025 ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 18 വരെയാണ് ലുസൈൽ ബുലവാർഡ് അടച്ചിടുന്നത്. അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.

ലുസൈൽ ബുലവാർഡ് താത്കാലികമായി അടച്ചിടുന്നതാണെങ്കിലും ഈ തെരുവിലെ റെസ്റ്ററന്റുകൾ, വ്യാപാരശാലകൾ എന്നിവ പ്രവർത്തിക്കുന്നതാണ്.

Source: @Lusail_City

ഈ വ്യാപാരസ്ഥാപനങ്ങളിലേക്കെത്തുന്നതിനായി ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്ന മറ്റു റോഡുകൾ വ്യക്തമാക്കുന്നതിനായി ലുസൈൽ സിറ്റി അധികൃതർ ഒരു മാപ് പങ്ക് വെച്ചിട്ടുണ്ട്.