അൽ ഖുവൈർ സ്ട്രീറ്റിൽ 2025 ഓഗസ്റ്റ് 18 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഓഗസ്റ്റ് 17-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
استمرارًا لأعمال مشروع تحسين مسار الخوير بولاية بوشر وبالتعاون مع شرطة عمان السلطانية، ستقوم #بلدية_مسقط بإغلاق كلي لشارع الخوير (شارع الخدمات) ابتداءً من صباح يوم الإثنين الموافق 18 أغسطس 2025م إلى مساء يوم الإثنين 25 أغسطس 2025م. وعليه ترجو البلدية اتباع الإرشادات المرورية. pic.twitter.com/KiHuFj7fRo
— بلدية مسقط (@M_Municipality) August 17, 2025
ഈ അറിയിപ്പ് പ്രകാരം അൽ ഖുവൈർ കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായി ബൗഷർ വിലായത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് അരികിലുള്ള സർവീസ് റോഡ് ഓഗസ്റ്റ് 18-ന് രാവിലെ മുതൽ പൂർണ്ണമായി അടയ്ക്കുന്നതാണ്.

2025 ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 25, തിങ്കളാഴ്ച വൈകീട്ട് വരെയാണ് ഈ ഗതാഗത നിയന്ത്രണം. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.

