സൗദി അറേബ്യ: 4 മരണം; 518 പേർക്ക് കൂടി COVID-19

Breaking

സൗദി അറേബ്യയിൽ 518 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16-നു അറിയിച്ചു. ഇതോടെ സൗദിയിൽ ആകെ COVID-19 ബാധിതരുടെ എണ്ണം 6380 ആയി. 59 പേർ കൂടി ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സൗദിയിൽ രോഗം ഭേദമായവരുടെ എണ്ണം 990 ആയി.

കൊറോണാ വൈറസ് ബാധയെത്തുടർന്ന് ചികിത്സയിലിരുന്ന 4 പേർ കൂടി മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതോടെ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണസംഖ്യ സൗദിയിൽ 83 ആയി. നിലവിൽ 71 പേർ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നതായും മന്ത്രാലയം അറിയിച്ചു.