രാജ്യത്തെ പൊതുഇടങ്ങളിൽ ഭക്ഷണ മാലിന്യം വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് കുവൈറ്റ് അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റിയാണ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
تود الهيئة العامة للبيئة أن توضح بأن رمي بقايا الأطعمة أو أي نوع من المخلفات في الأماكن العامة، بهدف إطعام الطيور أو الحيوانات، يُعد مخالفة للمادة (33) من قانون حماية البيئة، والتي تنص على " يُحظر إلقاء القمامة أو المخلفات أياً كان نوعها إلا في الحاويات المخصصة لذلك، ويعاقب عليه… pic.twitter.com/dr5WcIV4PR
— الهيئة العامة للبيئة (@EPA_KW) August 19, 2025
ഈ അറിയിപ്പ് പ്രകാരം കുവൈറ്റിലെ പൊതു ഇടങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ, ഭക്ഷണ മാലിന്യം എന്നിവ വലിച്ചെറിയുന്നവർക്ക് 500 ദിനാർ വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്. പക്ഷികൾക്കും, പൂച്ചകൾക്കും മറ്റും ഭക്ഷണം നൽകുന്നതിനായി ഇത്തരത്തിൽ പൊതുഇടങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഇടുന്നവർക്കും ഈ പിഴ ചുമത്തപ്പെടാവുന്നതാണ്.
കുവൈറ്റിലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ പ്രകാരമാണ് ഇത്. ഇത്തരം പ്രവർത്തികൾ ഈ നിയമത്തിലെ ’42/ 2014′ വ്യവസ്ഥകൾ ലംഘിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരം ചവറ്റുകുട്ടകൾ പോലുള്ള മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സംവിധാനങ്ങളിലൊഴികെ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. പൊതു ഇടങ്ങളിൽ ഭക്ഷണ മാലിന്യം നിക്ഷേപിക്കുന്നത് പൊതു ആരോഗ്യത്തിനും, പരിസ്ഥിതിയ്ക്കും ഒരു പോലെ കോട്ടം വരുത്തുന്ന പ്രവർത്തിയാണെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

