ദോഫാറിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ജാഗ്രതാ നിർദ്ദേശം നൽകി. 2025 ഓഗസ്റ്റ് 20-ന് വൈകീട്ടാണ് ഒമാൻ CAA ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
#كن_آمناً#أخدود_الاستبشار pic.twitter.com/EuVaRgEVtM
— الأرصاد العمانية (@OmanMeteorology) August 20, 2025
ദോഫാറിൽ വിവിധ മേഖലകളിൽ ശക്തമായ മഴ, കാറ്റ്, ഇടിയോട് കൂടിയ മഴ എന്നിവ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് CAA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദോഫാറിലെത്തുന്നവർ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് CAA അറിയിച്ചിട്ടുണ്ട്:
- മഴ ഭീഷണി നിലനിൽക്കുന്ന സാഹചര്യങ്ങളിൽ താഴ്വരകൾ മുറിച്ച് കടക്കാൻ ശ്രമിക്കരുത്.
- പെട്ടന്നുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ടതാണ്.
- കടലിൽ പോകരുത്.
- വാഹനങ്ങൾ അതീവ ജാഗ്രതയോടെ ഡ്രൈവ് ചെയ്യേണ്ടതാണ്.
- നാഷണൽ സെന്റർ ഫോർ ഏർലി വാർണിങ് ഓഫ് മൾട്ടിപ്പിൾ ഹസാർഡ്സ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
Cover Image: Oman News Agency.

