ഒമാൻ: അൽ അൻസാബ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത പരിഷ്കരണം നടപ്പിലാക്കി

GCC News

അൽ അൻസാബ് സ്ട്രീറ്റിൽ 2025 ഓഗസ്റ്റ് 25 മുതൽ താത്കാലിക ഗതാഗത പരിഷ്കരണം നടപ്പിലാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.

ഓഗസ്റ്റ് 25, തിങ്കളാഴ്ച വൈകീട്ട് മുതലാണ് ഈ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നത്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന അൽ അൻസാബ് – അൽ ജിഫ്‌നൈൻ ഡ്യുവൽ കാരിയേജ് വേ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം.

രണ്ട് ഘട്ടങ്ങളിലായാണ് ഈ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ അൽ അൻസാബ് സ്ട്രീറ്റിൽ താത്കാലികമായി ട്രാഫിക് ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതാണ്.

രണ്ടാം ഘട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി അൽ അൻസാബ് റൌണ്ട്എബൗട്ട് ഭാഗികമായി അടയ്ക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.