നജ്റാൻ മേഖലയിൽ നടന്ന് വന്നിരുന്ന സൗദി-ഫ്രഞ്ച് സംയുക്ത പുരാവസ്തു ഉൽഖനന പ്രവർത്തനങ്ങളുടെ 2025 സീസൺ സമാപിച്ചു. സൗദി ഹെറിറ്റേജ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.
موقع الأخدود الأثري بنجران، يعود تاريخه إلى منتصف الألف الأول قبل الميلاد، ويعد من أبرز الشواهد الحضارية في الجزيرة العربية#هيئة_التراث pic.twitter.com/xdnOBIZGNK
— هيئة التراث (@MOCHeritage) September 3, 2025
തെക്കൻ നജ്റാൻ മേഖലയിലെ അൽ-ഉഖ്ദൂദ് ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തി വന്നിരുന്ന ഉൽഖനന പ്രവർത്തനങ്ങളുടെ 2025 സീസണാണ് സമാപിച്ചത്.

ഈ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് ആയിരത്തിലധികം പുരാവസ്തുക്കൾ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

തെക്കൻ അറേബ്യൻ മേഖലയിലെ പ്രാചീന മനുഷ്യവാസ പ്രദേശങ്ങളെക്കുറിച്ച് പുത്തൻ ഉൾക്കാഴ്ചകൾ നൽകുന്നതാണ് ഈ കണ്ടെത്തലുകൾ. ഈ സീസണിലെ ഉൽഖനന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ-ഉഖ്ദൂദ് ആർക്കിയോളജിക്കൽ സൈറ്റിന്റെ 59.9 ശതമാനം പ്രദേശങ്ങളും പരിശോധിച്ചിട്ടുണ്ട്.

ഡിജിറ്റൽ സ്കാനിംഗ്, 3D മോഡലിംഗ് മുതലായ നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് ഈ ഉൽഖനന പ്രവർത്തനങ്ങൾ നടത്തിയത്. ഇതിന്റെ ഭാഗമായി ബി സി മൂന്നാം നൂറ്റാണ്ടിലെ വാസ്തുവിദ്യാ രീതികളുമായി സമാനതകളുള്ള മുറികളും, വരാന്തകളുമുള്ള ഒരു കെട്ടിടത്തിന്റെ അടിത്തറ കണ്ടെത്തിയിട്ടുണ്ട്.
ഒരു കാളയുടെ ശിരസ്സിന് സമാനമായ ആകൃതിയിലുള്ള ചരൽക്കല്ലിൽ നിർമിച്ചിട്ടുളള അൾത്താര, വെങ്കല പ്രതിമകൾ, പ്രാചീന ലിഖിതങ്ങളോട് കൂടിയ ഒരു ധൂപപാത്രം, മൺപാത്രങ്ങളുടെയും, ചില്ലുപാത്രങ്ങളുടെയും ശകലങ്ങൾ തുടങ്ങിയവയും ഇവിടെ നിന്ന് കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്.
Cover Image: @MOCHeritage.

