മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 1,027,255 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു. 2025 സെപ്റ്റംബർ 11-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
The number of visitors to #Dhofar Governorate during the Khareef (monsoon) season from 21 June to 31 August 2025, increases by 2%, reaching approximately 1,027,255 visitors compared to 1,006,635 visitors during the same period in 2024.https://t.co/ocVZOIatGQ pic.twitter.com/0XTNjHqNFp
— Oman News Agency (@ONA_eng) September 11, 2025
ഈ വർഷത്തെ ഖരീഫ് സീസൺ ആരംഭിച്ചത് (ജൂൺ 21-ന്) മുതൽ ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പ്രകാരമുള്ള സഞ്ചാരികളുടെ എണ്ണമാണ് ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ടത്.
2024-ലെ ഇതേ കാലയളവിലെ കണക്കുകളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 2 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,006,635 സന്ദർശകരാണ് മൺസൂൺ മഴക്കാലം ആസ്വദിക്കുന്നതിനായി ദോഫാർ ഗവർണറേറ്റിലെത്തിയത്.
ഈ വർഷത്തെ കണക്കുകൾ പ്രകാരം ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി ദോഫാറിലെത്തിയവരിൽ 734,225 പേർ ഒമാനിൽ നിന്നുള്ള ആഭ്യന്തര ടൂറിസ്റ്റുകളാണ്. ജി സി സി രാജ്യങ്ങളിൽ നിന്നുള്ള 179,246 സന്ദർശകരും, മറ്റു രാജ്യങ്ങളിൽ നിന്നുള്ള 113,784 സന്ദർശകരും ഈ കാലയളവിൽ ദോഫാറിലെത്തിയിട്ടുണ്ട്.
Cover Image: Oman News Agency.

