സൗദി ദേശീയ ദിനം: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

GCC News

സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

2025 സെപ്റ്റംബർ 23-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ 95-മത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണിത്.

Source: Dubai Media Office.

95-മത് സൗദി ദേശീയ ദിനത്തിന്റ ഔദ്യോഗിക മുദ്ര, ‘യു എ ഇ – സൗദി, എന്നും ഒരുമിച്ച്’ എന്ന വാചകവും ഉൾപ്പെടുന്ന പ്രത്യേക പാസ്സ്‌പോർട്ട് സ്റ്റാമ്പാണ് GDRFA ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിന് അടിവരയിടുന്നു.