നാലാമത് ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്പോർട് ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Ahmed bin Mohammed opens 4th Dubai World Congress for Self-Driving Transport organised by Dubai’s Roads and Transport Authority (RTA). Event brings together over 3,000 participants from around the world and more than 80 speakers, including senior officials, researchers, experts… pic.twitter.com/LiEY4xjb2O
— Dubai Media Office (@DXBMediaOffice) September 24, 2025
ദുബായ് സെക്കന്റ് ഡെപ്യൂട്ടി റൂളർ H.H. ഷെയ്ഖ് ആഹ്മെദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നാലാമത് ദുബായ് വേൾഡ് കോൺഗ്രസ് ഫോർ സെൽഫ്-ഡ്രൈവിംഗ് ട്രാൻസ്പോർട് ഉദ്ഘാടനം ചെയ്തത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ സമ്മേളനം നടത്തുന്നത്.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം പേർ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ 80-ൽ പരം പ്രഭാഷകരും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Cover Image: Dubai Media Office.

