സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന റിയാദ് എക്സ്പോ 2030-ന്റെ ഔദ്യോഗിക കൗണ്ട് ഡൗൺ ജപ്പാനിലെ എക്സ്പോ 2025 ഒസാക്ക വേദിയിൽ ആരംഭിച്ചു. എക്സ്പോ 2025 ഒസാക്ക വേദിയിലെ സൗദി പവലിയനുമായി ബന്ധപ്പെട്ട ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
لحظات لا تنسى عاشها الزوار خلال فعالية "من أوساكا إلى الرياض" pic.twitter.com/86DqskG0Kv
— Expo 2030 Riyadh (@Expo2030Riyadh) October 10, 2025
2025 ഒക്ടോബർ 10-നാണ് ‘ഫ്രം ഒസാക്ക ടു റിയാദ്’ എന്ന പേരിൽ ജപ്പാനിലെ എക്സ്പോ 2025 ഒസാക്ക വേദിയിൽ ഈ ഔദ്യോഗിക കൗണ്ട് ഡൗണുമായി ബന്ധപ്പെട്ട പരിപാടികൾ അരങ്ങേറിയത്.
A unique musical atmosphere blending Saudi and Japanese cultures captivated visitors at #Expo2025 Osaka. 🎶✨#KSAExpo2025 pic.twitter.com/BSMMHlE3Z2
— Saudi Arabia at Expo 2025 (@KSAexpo2025) October 10, 2025
എക്സ്പോ 2025 ഒസാക്കയിൽ നിന്ന് 2030-ൽ റിയാദിൽ വെച്ച് നടക്കാനിരിക്കുന്ന ലോക എക്സ്പോയിലേക്കുള്ള യാത്രയുടെ തുടക്കം പ്രതിനിധീകരിക്കുന്നതിനാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

‘ഫ്രം ഒസാക്ക ടു റിയാദ്’ ചടങ്ങിന്റെ ഭാഗമായി വളരെ മനോഹരമായ സാസ്കാരിക പരിപാടികൾ അരങ്ങേറിയിരുന്നു. പ്രശസ്തരായ ജാപ്പനീസ്, സൗദി കലാകാരന്മാർ അണിനിരന്ന ഈ പരിപാടിയിൽ ഏതാണ്ട് 15000-ത്തോളം പേർ പങ്കെടുത്തു.

സൗദി ഗായകൻ ഘദ ഷേരി, അൽ ബൈരാഖ് അൽ അഖദ്ർ ഡ്രമ്മിങ് ഗ്രൂപ്പ്, ജപ്പാനിൽ നിന്നുള്ള ടൈക്കോ സെന്റർ ഡ്രമ്മെർസ്, കലാകാരന്മാരായ കെൻ ഇഷിയ്, ഡിജെ കായോരി തുടങ്ങിയവർ ഈ സാംസ്കാരിക പരിപാടിയിൽ പങ്കാളികളായി. അത്യന്തം ആവേശം നിറയ്ക്കുന്ന കലാപ്രകടനങ്ങൾ, ലേസർ, ഹോളോഗ്രാം ഷോകൾ തുടങ്ങിയവയിലൂടെ സൗദി, ജപ്പാൻ എന്നീ രാജ്യങ്ങൾ പങ്കിടുന്ന സാംസ്കാരിക ആത്മാവിനെ ഇവർ വേദിയിൽ വരച്ച് കാട്ടി.

ലോക എക്സ്പോയുടെ ഔദ്യോഗിക സംഘാടകരായ ഇന്റർനാഷണൽ ബ്യൂറോ ഓഫ് എക്സിബിഷൻസ് (Bureau International des Expositions – BIE) ഔദ്യോഗിക പതാക ‘ഫ്രം ഒസാക്ക ടു റിയാദ്’ ചടങ്ങിൽ വെച്ച് അടുത്ത എക്സ്പോ നടക്കുന്ന (2030) റിയാദിലെ പ്രതിനിധികൾക്ക് കൈമാറി. 2025 ഒക്ടോബർ 13-നാണ് എക്സ്പോ 2025 ഒസാക്ക ലോക എക്സ്പോ സമാപിക്കുന്നത്.

2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയാണ് റിയാദ് എക്സ്പോ 2030 സംഘടിപ്പിക്കുന്നത്. ഏതാണ്ട് 6 മില്യൺ സ്ക്വയർ മീറ്ററിലധികം വിസ്തൃതിയിലായിരിക്കും റിയാദ് എക്സ്പോ 2030 വേദി ഒരുക്കുന്നത്.
ആറ് മാസം നീണ്ട് നിൽക്കുന്ന ലോക എക്സ്പോയ്ക്ക് ശേഷം റിയാദ് എക്സ്പോ 2030 വേദിയെ ഒരു സ്ഥിരം ഗ്ലോബൽ വില്ലജ് എന്ന രീതിയിൽ നിലനിർത്തുമെന്നാണ് സൂചന.
Cover Image: @Expo2030Riyadh.

