ഒമാൻ: നീർച്ചാലുകളിലും, നദീതടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പ്

featured GCC News

നീർച്ചാലുകളിലും, നദീതടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 9-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നദീതടങ്ങളിൽ മാലിന്യം തള്ളുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ശീലങ്ങൾ ഒഴിവാക്കാനും മാലിന്യങ്ങൾ കൃത്യമായ രീതിയിൽ നിർമാർജ്ജനം ചെയ്യാനും മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

നീർച്ചാലുകളിലും, നദീതടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് പോലുള്ള പ്രവർത്തികൾ പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കുന്നതായും, നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. ഇത് ശക്തമായ മഴയുള്ള സമയങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.