അബുദാബി: ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ നവംബർ 22 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം

GCC News

അൽ ദഫ്‌റ മേഖലയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ (E11) 2025 നവംബർ 22 വരെ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി അബുദാബി മൊബിലിറ്റി അറിയിച്ചു. 2025 നവംബർ 11-നാണ് അബുദാബി മൊബിലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിൽ ഘുവെയ്‌ഫത് ദിശയിലാണ് ഈ താത്‌കാലിക ഗതാഗത നിയന്ത്രണം. 2025 നവംബർ 12, ബുധനാഴ്ച മുതൽ 2025 നവംബർ 22, ശനിയാഴ്ച രാവിലെ 6 മണിവരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

Source: Abu Dhabi Mobility.

ഈ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്. ഡ്രൈവർമാർ ഈ കാലയളവിൽ മേഖലയിൽ നൽകിയിട്ടുള്ള ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും, യാത്രയ്ക്കായി മറ്റു റോഡുകൾ ഉപയോഗപ്പെടുത്താനും അബുദാബി മൊബിലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.