ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖല എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം റിയാദ് മെട്രോ കരസ്ഥമാക്കി. 2025 നവംബർ 27-നാണ് റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അധികൃതർ ഇക്കാര്യം അറിയിച്ചത്.
إنجاز يُسجل باسم مدينة الرياض:
— النقل العام لمدينة الرياض (@RiyadhTransport) November 27, 2025
أطول شبكة قطار بدون سائق في العالم بطول 176 كيلومترًا، باعتماد رسمي من موسوعة غينيس للأرقام القياسية.
خطوة نحو مستقبل نقل أكثر استدامة وتطورًا. #قطار_الرياض
An achievement registered in the name of Riyadh:
The world’s longest driverless metro… pic.twitter.com/9cDBIWMrOm
176 കിലോമീറ്റർ നീളമുള്ള റിയാദ് മെട്രോ ശൃംഖല ഈ നേട്ടം കൈവരിച്ചതായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അധികൃതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആധുനിക പൊതുഗതാഗത മേഖലയിൽ സൗദി അറേബ്യ കൈവരിക്കുന്ന അതിവേഗ പുരോഗതിക്ക് അടിവരയിടുന്നതാണ് ഈ നേട്ടം.
85 സ്റ്റേഷനുകളോടെ ആറ് സംയോജിത ലൈനുകളിൽ സർവീസ് നടത്തുന്ന റിയാദ് മെട്രോ ഇതിനായി അതിനൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നു. ഡ്രൈവറില്ലാതെ സ്വയം പ്രവർത്തിക്കുന്ന രീതിയിലാണ് റിയാദ് മെട്രോ സംവിധാനം സർവീസ് നടത്തുന്നത്.
അത്യാധുനിക കൺട്രോൾ റൂം സംവിധാനങ്ങളിലൂടെയാണ് റിയാദ് മെട്രോ അതിന്റെ ഉയർന്ന സുരക്ഷ, കൃത്യത, ഗുണനിലവാരം തുടങ്ങിയ മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തുന്നത്.

