യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) 2025 ഡിസംബർ 3-ന് അബുദാബിയിൽ 40 അടി നീളമുള്ള പരമ്പരാഗത ബോട്ടുകളുടെ തുഴച്ചിൽ മത്സരം സംഘടിപ്പിക്കും. 2025 നവംബർ 29-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
In celebration of the UAE’s 54th Eid Al Etihad, @Turathuna_ae will host the Eid Al Etihad Traditional 40ft Rowing Race on 3 December 2025. The event supports Abu Dhabi’s commitment to empowering communities to actively participate in cultural, heritage, and national events. pic.twitter.com/X2DPYZJ1Mm
— مكتب أبوظبي الإعلامي (@ADMediaOffice) November 29, 2025
അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ ഒരുങ്ങുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബർ 3-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്ന അവസരത്തിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
റീം ഐലൻഡിൽ നിന്ന് ആരംഭിക്കുന്ന ഈ തുഴച്ചിൽ മത്സരത്തിന്റെ റൂട്ട് സായിദ് നാഷണൽ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയെ കടന്ന് പോകുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ലൂവർ അബുദാബി മ്യൂസിയത്തിന് എതിർവശത്താണ് ഈ മത്സരം സമാപിക്കുന്നത്.
നാല് റൗണ്ടുകളിലായാണ് ഈ മത്സരം നടത്തുന്നത്. മൂന്ന് നോട്ടിക്കൽ മൈൽ ദൈർഘ്യമുള്ള ഈ മത്സരത്തിൽ 68 ബോട്ടുകളും, 1156 നാവികരും പങ്കെടുക്കും. 2.4 മില്യൺ ദിർഹമാണ് ഈ മത്സരത്തിന്റെ ആകെ സമ്മാനത്തുക.
Cover Image: Abu Dhabi Media Office.

