2025 ഡിസംബർ 5 മുതൽ വാദി അൽ ബനാത് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2025 ഡിസംബർ 2-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
#Ashghal: Temporary closure on part of Wadi Al Banat Street at its intersection with Wadi Al Ebb Street, in one direction towards Lusail, from Friday 5 Dec. at midnight till 5 AM on Sunday 7 Dec. 2025, to implement the asphalt wearing course as part of Al Ebb & Leabib project… pic.twitter.com/WJMQO07aav
— هيئة الأشغال العامة (@AshghalQatar) December 2, 2025
ഈ അറിയിപ്പ് പ്രകാരം വാദി അൽ ബനാത് സ്ട്രീറ്റ്, വാദി അൽ എബ്ബ് സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്ഷനിൽ ലുസൈൽ ദിശയിൽ റോഡ് അടച്ചിടുന്നതാണ്.

2025 ഡിസംബർ 5, വെള്ളിയാഴ്ച മുതൽ ഡിസംബർ 7, ഞായറാഴ്ച രാവിലെ 5 മണിവരെയാണ് ഈ നിയന്ത്രണം.
ഈ മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

