പുതുവർഷം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലയിൽ 2026 ജനുവരി 1, വ്യാഴാഴ്ച അവധിയായായിരിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു. 2025 ഡിസംബർ 11-നാണ് FAHR ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
أعلنت الهيئة أن عطلة رأس السنة الميلادية لعام 2026 في الحكومة الاتحادية ستكون يوم الخميس 1 يناير 2026، على أن يكون يوم الجمعة 2 يناير 2026 "عمل عن بُعد" لموظفي الحكومة الاتحادية، باستثناء من تقتضي طبيعة عملهم خلاف ذلك. pic.twitter.com/ZWdJvhKmIU
— FAHR (@FAHR_UAE) December 11, 2025
ഈ അറിയിപ്പ് പ്രകാരമുള്ള അവധി രാജ്യത്തെ എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ബാധകമാണ്.
2026 ജനുവരി 2, വെള്ളിയാഴ്ച സർക്കാർ മേഖലയിലെ ജീവനക്കാർക്ക് (ജീവനക്കാർ നേരിട്ടെത്തേണ്ട പദവികളിലൊഴികെ) റിമോട്ട് വർക്കിങ് ഏർപ്പെടുത്തിയിട്ടുണ്ട്.

