ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ യു എ ഇ വൈസ് പ്രസിഡന്റും, ഡെപ്യൂട്ടി പ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി.
Honoured to call on Vice President HH Sheikh Mansour bin Zayed bin Sultan Al Nahyan of UAE today in Abu Dhabi.
— Dr. S. Jaishankar (@DrSJaishankar) December 15, 2025
Had a productive discussion on deepening economic and defence cooperation.
🇮🇳 🇦🇪 pic.twitter.com/z1QDijQtY1
2025 ഡിസംബർ 15-നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് മൻസൂർ ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തിയത്.
അബുദാബിയിലെ ഖസ്ർ അൽ വതനിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഡമാക്കുന്നതിനെക്കുറിച്ചും, വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ചും ഇരുവരും വിശകലനം ചെയ്തു.
WAM

