ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (CEPA) ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു. 2025 ഡിസംബർ 18-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
HM the Sultan and the Prime Minister of the Republic of India welcome the signing of the Comprehensive Economic Partnership Agreement. They affirm that it represents a significant milestone in bilateral economic relations and stated that it will generate substantial opportunities… pic.twitter.com/1GPo9DaaMJ
— Oman News Agency (@ONA_eng) December 18, 2025
2025 ഡിസംബർ 18-ന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്ത്യ – ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചത്.

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിൽ ചരിത്രപരമായി ഏറെ പ്രാധ്യാന്യമുള്ള ഒരു മുഹൂർത്തതിനാണ് ഈ കരാർ ഒപ്പ് വെക്കുന്നതിലൂടെ ഇരുവരും സാക്ഷ്യം വഹിച്ചത്.

ഈ കരാർ നിലവിൽ വന്നതോടെ ഇന്ത്യ – ഒമാൻ എന്നീ രാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തിക, തന്ത്രപരമായ സഹകരണം പുതിയ തലങ്ങളിലേക്കുയരുന്നതാണ്. വാണിജ്യം, നിക്ഷേപം, ദീർഘകാല പങ്കാളിത്തം എന്നീ മേഖലകൾക്ക് ഏറെ കരുത്ത് പകരുന്നതാണ് ഈ കരാർ.
ഈ കരാർ ഇന്ത്യയിലെയും, ഒമാനിലെയും ബിസിനസ് സ്ഥാപനങ്ങൾക്ക് പുതിയ അവസരങ്ങൾ തുറന്ന് കൊടുക്കുന്നതിനും, വാണിജ്യ, വ്യാപാര നീക്കങ്ങൾ സുഗമമാകുന്നതിനും, പൊതു – സ്വകാര്യ മേഖലകളുടെ സഹകരണം കൂടുതൽ മികച്ചതാക്കുന്നതിനും, ഇറക്കുമതിത്തീരുവ കുറയ്ക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊർജ്ജം, ചരക്ക് നീക്കം, നിർമ്മാണം, സാങ്കേതികവിദ്യ, പുനരുപയോഗിക്കാവുന്ന ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഈ കരാർ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതാണ്.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി 2025 ഡിസംബർ 17-ന് ഒമാനിലെത്തിയിരുന്നു.
Cover Image: Oman News Agency.

