ഖാലിദ് ബിൻ അഹ്മദ് ഇന്റർചേഞ്ച് എക്സിറ്റ് 14-ൽ ഡിസംബർ 25 മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. 2025 ഡിസംബർ 22-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
#Ashghal announces a temporary full road closure of Khaled Bin Ahmed
— هيئة الأشغال العامة (@AshghalQatar) December 22, 2025
Interchange Exit 14 from Salwa road towards East Industrial Road to all traffic.
The road closure will take effect from 12:00 AM on Thursday 25 December 2025 until 07:00 AM of Saturday 27 December 2025 to… pic.twitter.com/OuNIDRH7lV
സൽവ റോഡിൽ നിന്ന് ഈസ്റ്റ് ഇൻഡസ്ട്രിയൽ റോഡിലേക്കുള്ള ഖാലിദ് ബിൻ അഹ്മദ് ഇന്റർചേഞ്ച് എക്സിറ്റ് 14-ലാണ് ഡിസംബർ 25-ന് 12:00 AM മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ നിയന്ത്രണം 2025 ഡിസംബർ 27-ന് രാവിലെ 7 മണിവരെ നീണ്ട് നിൽക്കും. മേഖലയിലെ അറ്റകുറ്റപ്പണികൾക്കായാണ് ഈ നിയന്ത്രണം.

