രാജ്യത്ത് നിരോധിക്കപ്പെട്ട കീടനാശിനികൾ ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ കീടനാശിനി നിയന്ത്രണ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ ഒരു പുതിയ കരട് നിയമത്തിന് രൂപം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരോധിക്കപ്പെട്ടതും, നിയന്ത്രിക്കപ്പെട്ടതുമായ കീടനാശിനികളുടെ ഉപയോഗം, വ്യാജ കീടനാശിനികളുടെ ഉപയോഗം എന്നിവ തടയുന്നത് ലക്ഷ്യമിട്ടാണിത്.
നിരോധിക്കപ്പെട്ടതും, നിയന്ത്രിക്കപ്പെട്ടതുമായ കീടനാശിനികൾ, വ്യാജ കീടനാശിനികൾ എന്നിവ നിർമ്മിക്കുന്നവർക്കും, സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നവർക്കും അഞ്ച് വർഷം വരെ തടവും, പത്ത് മില്യൺ റിയാൽ പിഴയും ചുമത്തുന്നതിനുള്ള വ്യവസ്ഥകൾ ഈ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Pixabay.

