ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ (ലിവ 2026) 2026 ജനുവരി 3-ന് സമാപിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
Liwa International Festival (LIWA 2026) wraps up today as part of #AbuDhabiEvents, one of the leading winter festivals blending heritage and adventure against the iconic Tal Moreeb dunes. A remarkable celebration of culture, motorsports, and community spirit in Al Dhafra Region. pic.twitter.com/kA5Qx9l5yK
— مكتب أبوظبي الإعلامي (@ADMediaOffice) January 3, 2026
അൽ ദഫ്റ മേഖലയിൽ സ്ഥിതി ചെയ്യുന്ന, യു എ ഇയിലെ തന്നെ ഏറ്റവും വലിയ മണൽക്കൂനയായ, 300 മീറ്റർ ഉയരമുള്ള താൽ മോരീബിന്റെ താഴ്വരയിലാണ് ഈ ശൈത്യകാല ആഘോഷപരിപാടി സംഘടിപ്പിച്ചിരുന്നത്. 2025 ഡിസംബർ 12-നാണ് ലിവ 2026 ആരംഭിച്ചത്.


സാംസ്കാരിക പരിപാടികൾ, കുടുംബങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാനാകുന്ന കലാപരിപാടികൾ, മോട്ടോർസ്പോർട്സ് തുടങ്ങിയവ ഇത്തവണത്തെ ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറി.
Cover Image: Abu Dhabi Media Office.

